c

കൊല്ലം: പത്രവിതരണത്തിനിടെ കേരളകൗമുദി എജന്റിന് വാഹനാപകടത്തിൽ പരിക്കേറ്റു. കരുനാഗപ്പള്ളി ആദിനാട് വടക്ക് തുറയിൽക്കടവ് ശ്രീവിഹാറിൽ വീട്ടിൽ ശശിധരനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആദിനാട് കുഴിവേലി മുക്കിലായിരുന്നു സംഭവം. ബൈക്കിൽ പത്രവിതരണം നടത്തുകയായിരുന്ന ശശിധരനെ സമീപത്തുള്ള വീട്ടിൽ നിന്ന് റോഡിലേക്കിറങ്ങി വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്ര ഏജന്റിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് കാലിനും തോളിനും പൊട്ടലുണ്ട്. ഇന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. അപകടത്തെ തുടർന്ന് ആദിനാട് മേഖലയിൽ ഇന്നലെ പത്രവിതരണം തടസപ്പെട്ടു.