ശാസ്താംകോട്ട: ഡോ: ബി.ആർ.അംബേദ്കറുടെ 130-ാം ജന്മദിനാഘോഷം അംബേദ്കർ സ്റ്റഡി സെന്റർ ശാസ്താംകോട്ട,​മൈനാഗപ്പള്ളി യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. 14ന് രാവിലെ നടക്കുന്ന പരിപാടിയുടെ ഭാഗമായി വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്തയിൽ നിന്ന് ദളിത് - യുവ ജന പ്രവർത്തകർ ബൈക്ക് റാലി നടത്തും. വിവിധ കേന്ദ്രങ്ങളിലൂടെ കടന്ന് പോകുന്ന ബൈക്ക് റാലി ഭരണിക്കാവ് ഡോ.ബി.ആർ അംബേദ്കർ സ്മാരക കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ സമാപിക്കും.