കണ്ണനല്ലൂർ: ഉമയനല്ലൂർ കൊട്ടിയം മീയ്യണ്ണൂരിലെ കെ.ടി.ഡി.സി ബിയർ പാർലർ അടിച്ചുതകർക്കുകയും തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയുൾപ്പെടെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത നാലുപേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. വെളിച്ചിക്കാല കുണ്ടുമൺ സ്വദേശികളായ ഷാഫി (22), സിയാദ് (23), സുൽഫി നൂഹ് (35), ഷമീർ (26) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ കടന്നുകളഞ്ഞു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ആറംഗ സംഘം ബിയർ പാർലറിൽ അതിക്രമം നടത്തിയത്.