കൊല്ലം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ശാഖയുടെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും നേതൃത്വത്തിൽ ആശ്രാമം ഐ.എം.എ സെന്ററിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ആർ. സന്ധ്യ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബാബു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരികുമാർ, ബ്രാഞ്ച് സെക്രട്ടറി ഡോ. അനീഷ് കൃഷ്ണൻ, ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. ബിജു നെൽസൺ തുടങ്ങിയവർ പങ്കെടുത്തു. 45 വയസിന് മുകളിലുള്ളവർക്കും സർക്കാർ നിശ്ചയിച്ചിരിക്കുന്ന എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുൻനിര ജീവനക്കാർക്കുമാണ് വാക്സിനേഷൻ നൽകുന്നത്. ആദ്യദിനം കേന്ദ്രത്തിൽ നിന്ന് 170 പേർ വാക്സിൻ സ്വീകരിച്ചു.