കൊല്ലം: 'എതിർക്കാനാണെങ്കിൽ ചെറുക്കും,​ സാംസ്കാരിക ഫാസിസത്തിനെതിരെ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് ബ്ളോക്ക് കേന്ദ്രങ്ങളിൽ 'കലയുടെ പ്രതിരോധം' സംഘടിപ്പിക്കും. കവി മുരുകൻ കാട്ടാക്കടയ്ക്കെതിരെ ഉയർന്ന വധഭീഷണിയിലും തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്കെതിരെയും പാലക്കാട് സിനിമാ ചിത്രീകരണത്തിന് എതിരെയും നടന്ന സംഭവങ്ങളിലും പ്രതിഷേധിച്ചാണ് പരിപാടി നടത്തുന്നത്. നൃത്തം, തെരുവുനാടകം, ചിത്രരചന, സംഗീതം, കവിത, ഫ്ലാഷ്മോബ് ഉൾപ്പെടെയുള്ള കലാരൂപങ്ങൾ അരങ്ങേറുമെന്നും ജില്ലാ പ്രസിഡന്റ്‌ ശ്യാംമോഹൻ, സെക്രട്ടറി എസ്.ആർ. അരുൺബാബു എന്നിവർ അറിയിച്ചു.