കൊല്ലം: നിരവധി സെമിനാറുകൾ കോർത്തിണക്കി കുട്ടികളെ പാഠ്യേതര പ്രവർത്തനത്തിൽ കൂടുതൽ പങ്കാളികളാക്കുന്ന 'ആഗോറ സെമിനാർ സീരീസിന്' കൊല്ലം എസ്.എൻ കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ തുടക്കമായി. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി വിഭാഗത്തിലെ ദുരന്ത അപകടസാദ്ധ്യതാ ലഘൂകരണ വിഭാഗ തലവൻ മുരളി തുമ്മാരുകുടി ഉദ്ഘാടനം നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെമിനാർ കോ ഓർഡിനേറ്റർ ഡോ. എസ്. ജിഷ സ്വാഗതം പറഞ്ഞു. ഡോ. ബി. ഹരി, ഡോ. എസ്.വി. മനോജ് തുടങ്ങിയവർ സംസാരിച്ചു. 'നിർമ്മിത ബുദ്ധിയും തൊഴിൽ അവസരങ്ങളും' എന്ന വിഷയത്തിൽ ഡോ. മുരളി തുമ്മാരുകുടി സംസാരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ഡോ. ദീപക് ജോർജ് പഴയമഠം, ഡോ. ശംഭു ചിദംബരം, ഡോ. പി.കെ. സുമോദൻ, ഡോ. ഫെലിക്സ് ബാസ്റ്റ്, ഡോ. രാജീവ് രാഘവൻ, ഡോ. ജി. പ്രസാദ്, ഡോ. എ. ബിജുകുമാർ, ഡോ. ജെയ്ഷ്‌നിമോൾ, എൻ. ജയകൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.