ഓച്ചിറ: പെട്രോൾ അടിക്കുന്നതിന് പമ്പിൽ എത്തിയ നാലംഗസംഘവും നാട്ടുകാരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നാട്ടുകാരായ രണ്ട് പേർക്ക് കുത്തേറ്റു. ആയിരംതെങ്ങ് പുത്തേഴത്ത് വീട്ടിൽ സുമേഷ് (30), ആയിരംതെങ്ങ് മഞ്ജുഭനത്തിൽ മിഥുൻ (23) എന്നിവർക്കാണ് പരിക്ക്. നിസാര പരുക്കുകളേറ്റ ഇവരെ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.45ന് ആയിരംതെങ്ങിലുള്ള പെട്രോൾ പമ്പിലാണ് ആക്രമണം നടന്നത്. രണ്ട് ബൈക്കുകളിൽ എത്തിയ നാലംഗസംഘം പെട്രോൾ അടിക്കുന്നതിനിടയിൽ തങ്ങളെ തുറിച്ചുനോക്കി എന്നാരോപിച്ച് നാട്ടുകാരായ യുവാക്കളുമായി വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് അവരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് കത്തി വീശി രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ് യുവാക്കൾക്ക് പരിക്കേറ്റത്. സംഘട്ടനത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പുതുപ്പള്ളി സ്വദേശി അനീഷിനെയും സഞ്ചരിച്ച ബൈക്കും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ബാക്കി മൂന്ന് പേർ രക്ഷപെട്ടു. കായംകുളം സ്വദേശികളായ ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന്. പൊലീസ് പറഞ്ഞു.