photo
വിഷ്ണു

കൊല്ലം: അയൽവീട്ടിൽ കയറി അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര കോട്ടാത്തല ചരുവിള കിഴക്കതിൽ വിഷ്ണുവിനെയാണ് (28) അയൽവാസിയായ കോട്ടാത്തല കിളിമന്ദിരത്തിൽ സോമന്റെ വീട്ടിൽ അക്രമം നടത്തിയതിന് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. വിഷ്ണു സോമന്റെ മകൻ ബിജുമോനെ മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.