കൊല്ലം: ഉറങ്ങിക്കിടന്ന മകളെ മദ്യലഹരിയിലെത്തി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കൊട്ടാരക്കര അമ്പലക്കര താജ് ഭവനിൽ അനിലിനെയാണ് (57) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അനിലിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഇരുപത്തിനാലുകാരിയായ മകൾ അമ്മാമ്മയുടെ സംരക്ഷണയിലായിരുന്നു. കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ട് ഉപദ്രവിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.