കൊട്ടാരക്കര: യുവാവിനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടാത്തല ചരുവിള കിഴക്കതിൽ വീട്ടിൽ വിഷ്ണു എന്നു വിളിക്കുന്ന അഖിൽരാജിനെയാണ് (28) കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തത്. കോട്ടാത്തല കിളിമന്ദിരം വീട്ടിൽ ബിജുമോൻ എന്ന യുവാവിനെ വീട്ടിൽ കയറി ആക്രമിക്കുകയും വീടിനു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിലാണ് വിഷ്ണു പിടിയിലായത്.