പരവൂർ: കോട്ടപ്പുറം ഭൂതനാഥ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ രാവിലെ 5ന് നടക്കും. ക്ഷേത്രം തന്ത്രി ജയകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി സുബ്രമണ്യൻ പോറ്റി എന്നിവർ കാർമികത്വം വഹിക്കും. 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, മഹാ മൃത്യുഞ്ജയഹോമം, 8.30ന് പാൽപ്പായസ നിവേദ്യം, വൈകിട്ട് 6.30ന് ചുറ്റുവിളക്ക്.