covis
റോട്ടറി ക്ളബ് ഒഫ് കൊല്ലം ബൈപ്പാസ് സിറ്റിയും കിളികൊല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കൊവിഡ് വാക്സിനേഷൻ ക്യാമ്പയിൻ കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: റോട്ടറി ക്ലബ്ബ് ഒഫ് കൊല്ലം ബൈപ്പാസ് സിറ്റിയുടെയും കിളികൊല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. മങ്ങാട് റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കൊല്ലം ബൈപ്പാസ് സിറ്റി പ്രസിഡന്റും പാസ്റ്റ് അസിസ്റ്റന്റ് ഗവർണറുമായ എസ്.ആർ. സജീവ് അദ്ധ്യക്ഷത വഹിച്ചു. കിളികൊല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സീമ, കൗൺസിലർമാരായ സാബു, ഗിരീഷ്, സെക്രട്ടറിയും മുൻ അസി. ഗവർണറുമായ മനോജ്, ട്രഷറർ രാജുലാൽ, സോൺ അസി. ഗവർണർ ടി.എം. ഗോപൻ നായർ, നിയുക്ത പ്രസിഡന്റ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

30ന് അവസാനിക്കുന്ന ക്യാമ്പിൽ ഞായർ, ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ 45 വയസിന് മുകളിലുള്ളവർക്ക് മങ്ങാട് റോട്ടറി കമ്മ്യൂണിറ്റി സെന്ററിലെത്തി വാക്സിൻ സ്വീകരിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർ ആധാർ കാർഡുമായെത്തിയാൽ രജിസ്‌ട്രേഷൻ സൗകര്യവും ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ആദ്യ ദിനമായ ഇന്നലെ ക്യാമ്പിൽ 255 പേർ വാക്സിൻ സ്വീകരിച്ചു. ഇപ്പോൾ ആദ്യഡോസ് സ്വീകരിക്കുന്നവർക്ക് 42 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള സൗകര്യവും തുടർന്ന് ലഭ്യമാക്കും. ഫോൺ: 0474 2707988, 9447035556.