കരുനാഗപ്പള്ളി: പ്രസിദ്ധമായ മാലുമേൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല ഇന്ന് രാവിലെ 6.20 മുതൽ ക്ഷേത്രാങ്കണത്തിൽ നടക്കും. ക്ഷേത്രം മേൽശാന്തി അനിൽ നപ്പൂതിരി ഭദ്രദീപം തെളിക്കുന്നതോടെ പൊങ്കാല ആരംഭിക്കും. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവിഡ് മാനദണ്ഡം പാലിച്ചാകും പൊങ്കാല നടത്തുന്നതെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.