കൊല്ലം: ആരോഗ്യ വകുപ്പിന്റെയും റോട്ടറി ക്ലബ് ഒഫ് ക്വയിലോണിന്റെയും ആഭിമുഖ്യത്തിൽ ഇന്നും നാളെയും കൊല്ലം ബീച്ചിന് സമീപമുള്ള റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ സൗജന്യ കൊവിഡ് 19 വാക്‌സിനേഷൻ ക്യാമ്പ് നടത്തും. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് ക്യാമ്പ്. ആധാർ കാർഡുമായി എത്തുന്ന 45 വയസിനുമേൽ പ്രായമുള്ളവർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ നൽകും. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ലെസ്റ്റർ ഫെർണാണ്ടസ്, അസിസ്റ്റന്റ് ഗവർണർ ജോൺ ഡിസിൽവ, പ്രസിഡന്റ് എസ്. ഷിബു, സെക്രട്ടറി ഹുമയൂൺ താജ് തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 9947070499, 9946550205, 9847540420.