കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ബിന്ദുകൃഷ്ണ വീണ്ടും ചുമതലയേറ്റു. ഒരുമാസമായി പുനലൂർ മധുവിനായിരുന്നു പകരം ചുമതല. ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതല കൈമാറാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.