ഒാച്ചിറ: വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ 5ന് നിർമ്മാല്യദർശനം, ഹരിനാമകീർത്തനം, 6ന് ഗണപതിഹോമം, വേദജപം. 6.30ന് അശ്വതിതിരുന്നാൾ പൊങ്കാല നടക്കും (സേവ പന്തലിന് മുൻവശത്തായി പണ്ഡാര അടുപ്പിൽ പൊങ്കാലയിടും). 8ന് ദേവിയുടെ തിരു എഴുന്നള്ളത്ത്. തുടർന്ന് പൊങ്കാല നിവേദ്യവും പൊങ്കാല സമർപ്പണവും നടക്കും. 9.30ന് നിറപറ, അൻപറ സമർപ്പണം, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച്ച, സേവ. 8ന് പ്രഭാഷണം (ദേവീഭാഗവത സമർപ്പണം), 9ന് ഗുരുതി വിളക്ക്, 10ന് തിരു എഴുന്നള്ളത്ത്, 12ന് ആകാശ വിസ്മയം. എല്ലാ മലയാള മാസവും തിരുവാതിര നാളിൽ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തും.