ചാത്തന്നൂർ: നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അടൂർ മുൻസിഫ് കോടതി ജീവനക്കാരൻ പേരൂർ താഹാമുക്ക് വെള്ളൂച്ചിറ എസ്.എസ് നിവാസിൽ ഷഹാലുദ്ദീന്റെയും ഷോഫിൻസാ ബീവിയുടെയും മകൻ ഷഹനാസാണ് (24) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പേരൂർ സ്വദേശി അഭിജിത്തിനാണ് (24) പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ ഇത്തിക്കര കൊച്ചുപാലത്തിനടുത്തായിരുന്നു അപകടം. സമീപത്തുണ്ടായിരുന്നവർ ഇരുവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹനാസിനെ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: മുഹമ്മദ് ജുബിൽ, മുഹമ്മദ് ആഷിക്ക്.