കൊല്ലം: ഫെഫ്ക മിനി സ്‌ക്രീൻ ആൻഡ് സ്റ്റേജ് ഡാൻസേഴ്സ് യൂണിയൻ കൊല്ലം യൂണിറ്റ് ഉദ്ഘാടനം നാളെ വൈകിട്ട് 4ന് പള്ളിമുക്ക് ഗണ്ണേഴ്‌സ്‌ ക്ലബിൽ നടക്കും. കൊറിയോഗ്രാഫർ ഷെരീഫ് മാസ്റ്റർ ഉദ്‌ഘാടനം നിർവഹിക്കും. അനന്തു പടിക്കൽ അദ്ധ്യക്ഷനാകും. എം. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർ ഹംസത്ത് ബീവി, ചലച്ചിത്രതാരം ഇ.എ. രാജേന്ദ്രൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഉണ്ണി, ജനറൽ സെക്രട്ടറി മനോജ്, അംഗങ്ങളായ എസ്. അക്ബർഷാ, ഷൈജു മഹാമുദ്ര തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ നാല്പതോളം കലാകാരന്മാരെ ആദരിക്കുമെന്നും യൂണിയൻ അംഗങ്ങളായ ജോസ് ജോർജ്, മനു, സനൽ സ്റ്റീഫൻ, എസ്. അക്ബർഷാ, അനന്തു പടിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.