അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫീസിന് സമീപം ജൈവ പച്ചക്കറി സ്റ്റാൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുശീലാമണി ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ രാജീവ് കോശി, വിളയിൽ കുഞ്ഞുമോൻ, സി.ഡി.എസ് ചെയർപേഴ്സൺ ടി.എസ്. അംബിക, ശ്രീലത ത്യാഗരാജൻ തുടങ്ങിയവർ പങ്കെടുത്തു.