photo
ഇടമുളയ്ക്കൽ ജവഹർനഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷികം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ഇടമുളയ്ക്കൽ ജവഹർ നഗർ റസിഡന്റ്സ് അസോസിയേഷന്റെ 4-ാം വാർഷികവും മെരിറ്റ് അവാർഡ് വിതരണവും പാസ്റ്റർ സുരേഷിന്റെ വസതിയിൽ നടന്നു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ എസ്.എ. ഹാറൂൺ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എസ്. നിസാർ, ജമീല ടീച്ചർ, ബിന്ദു ബാബു, ഷാജഹാൻ കൊല്ലൂർവിള, മാരിരാജാ, അബ്ദുൽ അസീസ്, ഹാരിസ്, ഉഷാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ എം. ബുഹാരി സ്വാഗതവും പാസ്റ്റർ സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു.