ചവറ : കേളി കൃഷ്ണൻകുട്ടി പിള്ള ഗ്രന്ഥശാലയുടെ പന്ത്രണ്ടാം വാർഷികം കൃഷ്ണൻകുട്ടി പിള്ള നഗറിൽ ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. ജി. ഷണ്മുഖൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. 2020 - 2021ലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള കേളി കൃഷ്ണൻകുട്ടി പിള്ള അവാർഡ് ആർ. മോഹനന് ഡോ. വസന്തകുമാർ സാംബശിവൻ സമ്മാനിച്ചു. തുടർന്ന് കൃഷ്ണൻകുട്ടി പിള്ള അനുസ്മരണവും ത്രിതല പഞ്ചായത്തിൽ ജയിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരെ ആദരിക്കലും നടന്നു. ചവറ ബ്ലോക്ക് മെമ്പർ ഷാജി എസ്. പള്ളിപ്പാടൻ, സീതാലക്ഷ്മി, പ്രദീപ്, സിന്ധു, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജസ്റ്റസ്, സി.പി.എം പ്രാദേശിക നേതാക്കന്മാരായ രവീന്ദ്രൻ, രാമചന്ദ്രൻപിള്ള, ബീന ദയാൻ, മോഹനൻ, ശശിധരൻ, ആർ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കാരുണ്യ കിറ്റുകൾ വിതരണം ചെയ്തു.