കൊല്ലം: ശ്രേഷ്ഠ ഭാഷാ മലയാളം ശാസ്ത്ര-കലാ-സാഹിത്യ- സാംസ്കാരിക വേദിയുടെ ബഹുസ്വരതാ സാഹിത്യ പുരസ്കാരം ചലച്ചിത്ര പത്രപ്രവർത്തകൻ പല്ലിശേരിയിൽ നിന്ന് സുരേന്ദ്രൻ കടയ്ക്കോട് ഏറ്റുവാങ്ങി. പുരസ്കാര വിതരണത്തോടനുബന്ധിച്ച് കൊല്ലം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനവും കവിഅരങ്ങും പല്ലിശേരി ഉദ്ഘാടനം ചെയ്തു. പോൾരാജ് പൂയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വേദി സംസ്ഥാന സെക്രട്ടറി ഉണ്ണി പുത്തൂർ, ഇടമൺ സുജാതൻ, പന്തളം പ്രഭ, നന്ദശ്രീ കൊല്ലം, അമ്പലപ്പുറം രാമചന്ദ്രൻ, സുലോചന പല്ലിശേരി, സുരേന്ദ്രൻ കടയ്ക്കോട് തുടങ്ങിയവർ സംസാരിച്ചു.
കലാ- സാഹിത്യ- സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച കാഥികൻ ചിറക്കര സലിംകുമാർ, ചാത്തന്നൂർ വിജയനാഥ്, മധു കിളിമാനൂർ, പ്രൊഫ. കോട്ടാത്തല രാധാകൃഷ്ണൻ, ആരംപുന്ന മുരളി, എസ്. അരുണഗിരി, കെ.എൻ. കുറുപ്പ്, വിനോദ് ഐവർകാല, ശാസ്താംകോട്ട ഭാസ്, കല്ലട കെ.ജി. പിള്ള, കുരുവിക്കോണം രവീന്ദ്രൻ, സന്തോഷ് കുമാർ വാളിയോട്, ഗീവർഗീസ് പുത്തൻവീട്, പ്രിയാരാജ് പന്തളം, ഷീലാമധു പാരിപ്പള്ളി, സുലോചന പല്ലിശേരി, വിന്ധ്യ വിജയകുമാർ, കസ്തൂരിഭായി പെരുമ്പുഴ, മുളവന രാധാകൃഷ്ണൻ, രാജൻ മടയ്ക്കൽ, പ്രദീപ് ബോധി പുനലൂർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.