കരുനാഗപ്പള്ളി: കുലശേഖരപുരം കൃഷി ഭവന്റെ നേതൃത്വത്തിൽ ആദായവിലയിൽ വിഷുക്കണിക്കിറ്റിന്റെയും സൗജന്യ പച്ചക്കറി വിത്തുകളുടെയും വിതരണം സംഘടിപ്പിക്കും. ഇന്ന് രാവിലെ 9ന് കുലശേഖരപുരം ഇക്കോഷോപ്പ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ആർ. രാമചന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അദ്ധ്യക്ഷത വഹിക്കും.