c

കരുനാഗപ്പള്ളി: കൊവിഡിനെ ചെറുക്കാനുള്ള വാക്സിൻ കുത്തിവെയ്പ്പിന്റെ പ്രാധാന്യം വിശദീകരിക്കാൻ ചവറ ബി.ജെ.എം ഗവ. കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ബോധവത്കരണം സംഘടിപ്പിക്കും. നവ മാദ്ധ്യമങ്ങളുടെ സാദ്ധ്യത, ലഘു വിവരണങ്ങൾ, പോസ്റ്റർ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് ബോധവത്കരണം നടത്തുന്നത്. പ്രതിരോധ വാക്സിനേഷന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടാൽ സന്നദ്ധ സേവനത്തിന് തയ്യാറാണെന്ന് പ്രോഗ്രാം ഓഫീസർ ഡോ. ഗോപകുമാർ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ആയിരം വീടുകളിൽ സന്ദേശം എത്തിക്കാനാണ് എൻ.എസ്.എസ് യൂണിറ്റ് ലക്ഷ്യമിടുന്നത്.