sunil-47

കൊട്ടാരക്കര: കോട്ടാത്തല പള്ളിക്കൽ തടത്തിൽ ഭാഗത്ത് തോട്ടിനരികിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പണയിൽ സുധീഷ് ഭവനിൽ സുനിലാണ് (47) മരിച്ചത്. രണ്ടുദിവസമായി ഇയാളെ കാണ്മാനില്ലായിരുന്നു. കഴിഞ്ഞദിവസം കുടുംബാംഗങ്ങൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി സുനിലിനെ കണ്ടതായി ചിലർ പറയുന്നുണ്ട്. വീട്ടിലേക്ക് പോകുന്ന വഴി കാൽ വഴുതി തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ഉഷ. മക്കൾ: സുനിത, സുധീഷ്.