vishnu-22

കരുനാഗപ്പള്ളി: സ്കൂൾ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തേവലക്കര കിഴക്കേക്കര കിഴക്കേ പെരുമ്പള്ളിയിൽ വിജയൻപിള്ള - സരസ്വതിഅമ്മ ദമ്പതികളുടെ മകൻ വിഷ്ണുവാണ് (22) മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെ ദേശീയപാതയിൽ ലാലാജി ജംഗ്ഷനിലായിരുന്നു അപകടം. ഗോകുലം ചിട്ടി ഫണ്ടിന്റെ കളക്ഷൻ ഏജന്റായ വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് പിന്നാലെ വന്ന സ്കൂൾ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയേറ്റുവീണ വിഷ്ണു തത്ക്ഷണം മരിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോ‌ച്ചറിയിൽ. സഹോജൻ: വിജേഷ്.