കൊല്ലം: നെഹ്റു യുവകേന്ദ്ര നടത്തുന്ന സോഷ്യൽ മീഡിയ ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ സൗജന്യ പരിശീലനത്തിനും കരിയർ ഗൈഡൻസ് ക്ലാസുകൾക്കും 18 നും 30 നും മദ്ധ്യേ പ്രായമുള്ള പ്ലസ് ടു പാസായ യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉള്ളവർക്കും പട്ടികജാതി - വർഗക്കാർക്കും മുൻഗണന. 20ന് മുൻപ് സർട്ടിഫിക്കറ്റുകൾ 9400598000 എന്ന നമ്പരിൽ വാട്‌സാപ്പ് ചെയ്യണം.