pho
ചെറുതന്നൂർ ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച ജനകീയ വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത അംഗങ്ങൾ

പുനലൂർ: തെന്മല പഞ്ചായത്തിലെ ചെറുതന്നൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ജനകീയ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. ജനകീയാസൂത്രണത്തിൻെറ 25 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. വാർഡംഗം സുജാത ടീച്ചർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി. ജയേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ശ്രീദേവി പ്രകാശ് വിഷയാവതരണം നടത്തി. വായനശാലാ സെക്രട്ടറി വി. മുകേഷ്, ട്രഷറർ ബി. ലിജു, മുതർന്ന അംഗം എ. പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.