കൊല്ലം: കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ രാവിലെ 4.30ന് വിഷുക്കണി ഒരുക്കും. മേൽശാന്തി കുട്ടൻ പോറ്റി കാർമ്മികത്വം വഹിക്കും. നാണയപ്പറ, അവൽപ്പറ, നെൽപ്പറ എന്നിവ ഭക്തർക്ക് സമർപ്പിക്കാവുന്നതാണ്. തൃക്കൈവെണ്ണ, പാൽപ്പായസം തുടങ്ങിയ വഴിപാടുകൾക്ക് മുൻകൂട്ടി രസീത് വാങ്ങേണ്ടതാണെന്ന് ജനറൽ സെക്രട്ടറി ആമ്പാടി ജഗന്നാഥ് അറിയിച്ചു. ഫോൺ: 9847031868.