ഏരൂർ: ആലഞ്ചേരി ഏലാമുറ്റം കാവുങ്കൽ ഭദ്രകാളി - മഹാദേവ ക്ഷേത്രത്തിൽ വിഷുദിനമായ 14ന് വിഷുക്കണിയും വിശേഷാൽ മഹാഗണപതി ഹോമവും മഹാസുദർശന ഹോമവും നടക്കും. രാവിലെ 4ന് നടതുറക്കൽ, നിർമ്മാല്യം, വിഷുക്കണി. 5മുതൽ മഹാഗണപതി ഹോമം. 6.30 മുതൽ 11വരെ മഹാസുദർശനഹോമം. വൈകിട്ട് 6.30മുതൽ ദീപാരാധന.