കൊട്ടാരക്കര: ടൗണിലെ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂരയിൽ കൂടുകൂട്ടിയിരുന്ന വെള്ളിമൂങ്ങകളെ വനം വകുപ്പ് അധികൃതർ ഏറ്റെടുത്തു. ചന്തമുക്ക് പുത്തൂർ റോഡിൽ പ്രവർത്തിക്കുന്ന ധന്യ ഫർണിച്ചർ എന്ന സ്ഥാപനത്തിന്റെ മേൽക്കൂരയിൽ ദിവസങ്ങളായി കൂടുകൂട്ടി താമസിക്കുകയായിരുന്ന മൂങ്ങകളെയാണ് വനം വകുപ്പ് അധികൃതർ പിടികൂടിയത്. കടയുടമ ഫാസിൽ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനാപുരം ഡി.എഫ്.ഒ ശ്യാമിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് സംഘം സ്ഥലത്തത്തിയാണ് വെള്ളിമൂങ്ങകളെ ഏറ്റെടുത്തത്.