ചവറ: വാഹനയാത്രക്കിടെ പണം അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. തെക്കുംഭാഗം നടുവത്തുചേരി പുളി വിളയിൽ ബാബുവിന്റെ 62500 രൂപയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മഠത്തി മുക്കിൽ നിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറി ചേനങ്കര മുക്കിൽ ഇറങ്ങുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ബസിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെക്കുംഭാഗം പൊലീസിൽ പരാതി നൽകി.