കൊല്ലം: പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫറും ട്രെയിനറുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച 'സുന്ദരിക്കുട്ടി ബ്യൂട്ടി കോണ്ടെസ്റ്റ് ' ഫാഷൻ ഷോ മത്സരത്തിൽ അഞ്ചൽ നെട്ടയം സ്വദേശി അനാമിയ വിജയിയായി. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള കേരളത്തിലെ മുന്നൂറോളം കുട്ടികൾ പങ്കെടുത്ത ഫാഷൻ ഷോയിലാണ് അനാമിയക്ക് ഒന്നാം സ്ഥാനവും ബെസ്റ്റ് ഹെയർ അവാർഡും ലഭിച്ചത്. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിലായിരുന്നു ഫിനാലെ. കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ്, പ്രതിഭാമരപട്ടം അവാർഡ് എന്നിവ നേരത്തെ അനാമിയയ്ക്ക് ലഭിച്ചിട്ടുണ്ട്.