കൊല്ലം: ജില്ലാ അലുമിനിയം ഫാബ്രിക്കേറ്റേഴ്സ് ആൻഡ് ഇന്റീരിയർ ഡെക്കറേറ്റേഴ്സ് അസോസിയേഷന്റെ മൂന്നാമത് കൊല്ലം മേഖലാ സമ്മേളനം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. കൊല്ലം ലയൺസ് ഹാളിൽ നടന്ന യോഗത്തിൽ മേഖലാ പ്രസിഡന്റ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. സവാദ്, കൗൺസിലർമാരായ എം.എച്ച്. നിസാമുദ്ദീൻ, ടി.ജി. ഗിരീഷ്, അസോ. ജില്ലാ ഭാരവാഹികളായ ഡി. സുഗതൻ, ജി. വിൻസന്റ്, ടി.പി. ബിജുമോൻ, മൈക്കിൾ രാജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അജിത്കുമാർ (പ്രസിഡന്റ്), പി. സുഭാഷ് (സെക്രട്ടറി), ആർ. ദേവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.