കൊല്ലം: എൻ.സി.സി സെവൻ കേരള ബറ്റാലിയന്റെയും ത്രി കേരള നേവൽ ബറ്റാലിയന്റെയും നേതൃത്വത്തിൽ ജാലിയൻ വാലാബാഗ് അനുസ്മരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എൻ.സി.സി കേഡറ്റുകൾ കൊല്ലം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. തുടർന്ന് ദേശാഭിമാന പ്രതിജ്ഞയെടുത്തു. കേണൽമാരായ നീരജ് സിംഗ്, മാനിഷ് ചൗധരി, വി. ശ്രീകൃഷ്ണ, ഗ്രൂപ്പ് ക്യാപ്ടൻ മനോജ് ആനന്ദ് എന്നിവർ നേതൃത്വം നൽകി.