പത്തനാപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധനയും ബോധവത്കരണവും ശക്തമാക്കി സർക്കാർ വകുപ്പുകൾ. സെക്ടറർ മജിസ്ട്രേറ്റ്, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തനാപുരം പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി. കൂട്ടം കൂടരുത്, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം, രാത്രി 9ന് വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകി. മാർക്കറ്റ്, ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് തുടങ്ങിയ മേഖലകളിൽ നടന്ന പരിശോധനയ്ക്ക് സബ് രജിസ്ട്രാർ സക്കീർ ഹുസൈൻ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ബിജു, ഡെപ്യൂട്ടി തഹസിൽദാർ എൻ. ബിജു തുടങ്ങിയവർ നേതൃത്വം നൽകി.