കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ വെസ്റ്റ്, കൊല്ലം നാടാർ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പുമായി സഹകരിച്ച് 16 മുതൽ 20 വരെ സൗജന്യ കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് ക്യാമ്പ് നടത്തുന്നു. ആധാർ കാർഡുമായി നേരിട്ടെത്തി ക്യാമ്പിൽ പങ്കെടുക്കാം. മുണ്ടയ്ക്കൽ സീപാലസ് ഹോട്ടലിന് എതിർവശത്തുള്ള നാടാർ സംഘം ഹാളിൽ രാവിലെ 9 മുതൽ വൈകിട്ട് 3.30 വരെയാണ് ക്യാമ്പ്. ആദ്യഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. ഫോൺ: 9447043872, 9447070509.