കടയ്ക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും വ്യാപാരഭവനിൽ നടന്നു. സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജി. ഗോപകുമാർ, ബി. രാധാകൃഷ്ണൻ, എസ്. കബീർ, പ്ര
സാദ് കോടിയാട്ട്, വി. മനോജ്, മുഹമ്മദ് ബുഹാരി, ആർ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന
ങ്ങളിലേക്ക് വിജയിച്ച യൂണിറ്റിലെ അംഗങ്ങൾക്ക് സ്വീകരണം നൽകി. തുടർന്ന് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ഭാരവാഹികൾ: ജി. ഗോപിനാഥൻ നായർ (പ്രസിഡന്റ്), എൻ.എസ്. ബിജുരാജ് (വർക്കിംഗ് പ്രസിഡന്റ്), മുഹമ്മദ് ബുഹാരി, സനൽ കുമാർ (വൈസ്. പ്രസിഡന്റുമാർ), വി. മനോജ് (ജനറൽ സെക്രട്ടറി), പി. സജികുമാർ, ജഹാം
ഗീർ പി.എ. സലാം, സതീഷ് ലാൽ (സെക്രട്ടറിമാർ), ആർ. രവീന്ദ്രൻ (ട്രഷറർ).