kakka1
സിറ്റിസൺ പ്രൊട്ടക്ഷൻ ഫാറത്തിന്റെ സ്നേഹസാന്ത്വനം പദ്ധതിയുടെ ഭാഗമായി ഉസ്താദുമാർക്കുള്ള പലവ്യഞ്ജന കിറ്റുകളുടെ വിതരണം രക്ഷാധികാരി അബു മുഹമ്മദ് ഇദ്രിസ് ഷാഫി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: റംസാനോട് അനുബന്ധിച്ച് സിറ്റിസൺ പ്രൊട്ടക്ഷൻ ഫാറത്തിന്റെ സ്നേഹസാന്ത്വനം പദ്ധതിയുടെ ഭാഗമായി ഉസ്താദുമാർക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. ഇരുന്നൂറ്രി അൻപതോളം ഉസ്താദുമാർക്കാണ് ഒരുമാസത്തേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്രുകൾ നൽകിയത്.

ഫാറം രക്ഷാധികാരി അബു മുഹമ്മദ് ഇദ്രിസ് ഷാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സയ്യിദ് മുഹ്സിൻ കോയാ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അയ്യൂബ്ഖാൻ മഹ്ളരി, സിദ്ദീഖ് മന്നാനി തുടങ്ങിയവർ സംസാരിച്ചു. ചികിത്സാ ധനസഹായ വിതരണവും ചടങ്ങിൽ നടന്നു. ബുധനാഴ്ച നിർദ്ധന വനിതകൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റും അരിയും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.