കൊട്ടിയം: കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണനല്ലൂർ നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ നിവാസിൽ ബാബുക്കുട്ടിയുടെയും സുധയുടെയും മകൻ സുരേഷാണ് (34) മരിച്ചത്. ഞായറാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. തിങ്കളാഴ്ച രാത്രിയോടെ വീട്ടുകാർ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ 7 ഓടെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോറൻസിക് വിഭാഗം പരിശോധന നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരൻ: സുഭാഷ്.