c

കുന്നത്തൂർ : മൈനാഗപ്പള്ളി വേങ്ങ തെക്ക് 4240-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി ദീപുവിന്റെ നേതൃത്വത്തിൽ നടന്നു. ഭാരവാഹികളായി എസ്. പരമേശ്വരൻ പിള്ള (പ്രസിഡന്റ്), കെ.കെ. മാധവൻ പിള്ള (വൈസ് പ്രസിഡന്റ്), സി.എൻ. രവീന്ദ്രൻ പിള്ള (സെക്രട്ടറി), ജെ. അയ്യപ്പൻ പിള്ള (ജോ. സെക്രട്ടറി), എസ്. കൃഷ്ണൻ കുട്ടി പിള്ള (ട്രഷറർ), എസ്. പരമേശ്വരൻ പിള്ള, വി.എൻ. സദാശിവൻ പിള്ള (യൂണിയൻ പ്രതിനിധികൾ), വി.എൻ. സദാശിവൻ പിള്ള (ഇലക്ടറൽ അംഗം) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ സമാജം ഭാരവാഹികൾ: എസ്. വത്സലകുമാരി (പ്രസിഡന്റ്), വി. ഗീതാകുമാരി (വൈസ് പ്രസിഡന്റ്), ജെ. വിജയമ്മഅമ്മ (സെക്രട്ടറി), കെ. ജയകുമാരി (ജോ. സെക്രട്ടറി), എം.വി. അജിതകുമാരി (ട്രഷറർ).