കൊല്ലം: ചവറ തെക്കുംഭാഗം മേജർ പനയ്ക്കറ്റോട്ടിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊവിഡ് മാനദണ്ഡപ്രകാരം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന താലപ്പൊലി തണ്ടളത്ത് മുക്ക്, നടുവത്ത് ചേരി, കുളങ്ങര വെളി ദേവീപീഠം, വടക്കുംഭാഗം, പാവുമ്പാ ദേവീപീഠം, തേരുവിളമുക്ക്, ഉദയാദിത്യപുരം ശിവക്ഷേത്രം വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. 15ന് രാത്രി 7.30 കഴിഞ്ഞ് കൊടിയേറ്റ്. 24ന് ആറോട്ടോടു കൂടി ഉത്സവം സമാപിക്കും.