ചാത്തന്നൂർ: കിഴക്കനേല മാടൻകാവ് മഹാദേവ നവഗ്രഹ ക്ഷേത്രത്തിലെ വഞ്ചി കവർന്നതായി പരാതി. ഇന്നലെ പകൽ സമയത്താണ് വഞ്ചി മോഷ്ടിക്കപ്പെട്ടത്. മൂന്ന് മാസങ്ങൾക്കു മുമ്പും സമാന രീതിയിൽ വഞ്ചി മോഷണം പോയിരുന്നു. മഹാദേവ ക്ഷേത്രത്തിന് മുൻവശത്ത് സൂക്ഷിച്ചിരുന്ന പ്രധാന വഞ്ചിയാണ് രണ്ടുതവണയും മോഷ്ടിച്ചത്. വഞ്ചിയിൽ മൂവായിരത്തോളം രൂപ ഉണ്ടായിരുന്നെന്ന് കരുതുന്നതായി ക്ഷേത്ര ഭാരവാഹികളായ പാരിപ്പള്ളി വിനോദ്, രാജേന്ദ്രൻപിള്ള എന്നിവർ പറഞ്ഞു. പള്ളിക്കൽ, പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.