തൊടിയൂർ: ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കല്ലേലിഭാഗം തൊടിയൂർ യു.പി. എസിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മാദ്ധ്യമ പ്രവർത്തകൻ ബിജു വിദ്യാധരൻ ആദ്യ വാക്സിൻ സ്വീകരിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ നടന്ന ക്യാമ്പിൽ 500 പേർക്ക് വാക്സിൻ നൽകി. ഡോ. ഷെറിൻ, ഗ്രാമ പഞ്ചായത്തംഗം മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.