കൊട്ടാരക്കര: കേരള സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര നോർത്ത് യൂണിറ്റ് വാർഷിക സമ്മേളനം കൊട്ടാരക്കര പെൻഷൻ ഭവനിൽ അഡ്വ. പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വല്ലം രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ. മണിരാജൻ റിപ്പോർട്ടും ഖജാൻജി ശ്രീവിജയൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു. രാജശേഖരൻ ഉണ്ണിത്താൻ, സി. രവീന്ദ്രൻ, എ.എൻ. വാസുദേവൻ, നീലേശ്വരം സദാശിവൻ, പി.കെ. ശ്യാമള, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷെഫീക് സ്വാഗതവും ഡോ. ഈപ്പൻ വർഗീസ് നന്ദിയും പറഞ്ഞു. യൂണിറ്റ് ഭാരവാഹികളായി സുലൈമാൻ കുട്ടി (പ്രസിഡന്റ്), കെ. മണിരാജൻ (സെക്രട്ടറി) സി. ശ്രീജയൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.