c

ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ വാക്സിൻ രജിസ്ട്രേഷനും ബോധവത്കരണ പരിപാടികളും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. അൻസറിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ്, കുടുംബശ്രീ, സി.ഡി.എസ് പ്രതിനിധികൾ, ആരോഗ്യ വകുപ്പ് അധികൃതർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് വായനശാലകൾ, ക്ലബുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് സൗജന്യ വാക്സിനേഷൻ തുടങ്ങാൻ തീരുമാനിച്ചത്. ഇതോടൊപ്പം കശുഅണ്ടി ഫാക്ടറികളിൽ ബോധവത്കരണ പരിപാടികളും ആരംഭിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.