ഓയൂർ: ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും മരം പിഴുതുവീണ് വീട് തകർന്നു. അർക്കന്നൂർ
വസന്തവിലാസത്തിൽ ഹരിദാസിന്റെ വീടാണ് പ്ലാവ് കടപുഴകി വീണ് തകർന്നത്. അടുക്കളയുടെയും ഹാളിന്റെയും മേൽക്കൂര പൂർണമായും നശിച്ചു. ഹരിദാസിന്റെ ഭാര്യയും മകളും പ്രായമായ അച്ഛനമ്മമാരുൾപ്പെടെ വീട്ടിൽ ഉള്ളപ്പോഴാണ് സംഭവം. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.