c
ബി.​ജെ.​പി​ ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ന​ട​ത്തി​യ​ ​ഡോ.​ ​ബി.​ആ​ർ.​ ​അം​ബേ​ദ്ക​ർ​ ​അ​നു​സ്‌​മ​ര​ണം​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ബി.​ ​ശ്രീ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കൊല്ലം: ഡോ. ബി.ആർ. അംബേദ്കറുടെ 130-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
അനുസ്മരണ സമ്മേളനം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ കാര്യാലയത്തിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് മുഖ്യപ്രഭാക്ഷണം നടത്തി. പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മീയണ്ണൂർ
സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാർ, കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ മങ്ങാട് ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി ഗോപൻ മുഖത്തല സ്വാഗതവും ബിനു ചവറ നന്ദിയും പറഞ്ഞു.