പുനലൂർ: എസ്.എൻ.ഡി.പി യോഗം 2482-ാം നമ്പർ ആര്യങ്കാവ് ശാഖയിലെ വനിതാ സംഘം ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 18ന് രാവിലെ 10ന് ഗുരുക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വനിത സംഘം ശാഖ പ്രസിഡന്റ് ഉഷാ മണി അദ്ധ്യക്ഷത വഹിക്കും.യോഗം അസി.സെക്രട്ടറി വനജ വിദ്യധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്,വനിത സംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ,ശാഖ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി കെ.കെ.സരസൻ തുടങ്ങിയവർ സംസാരിക്കും.