പത്തനാപുരം : എസ് .എൻ. ഡി. പി യോഗം ചെളിക്കുഴി പടിഞ്ഞാറ് കുമാരനാശാൻ സ്മാരക 5501 -ാം നമ്പർ ശാഖയിൽ ഗുരുക്ഷേത്ര പ്രതിഷ്ഠയുടെ നാലാമത് വാർഷികം 19 ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 5 ന് പ്രഭാതഭേരി, 6 ന് ഗണപതി ഹോമം, 8 ന് ഭാഗവത പാരായണം,9 ന് കലശം,ഗുരുപൂജ,ഗുരു പുഷ്പാഞ്ജലി,ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം,വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,ക്ഷേത്രം തന്ത്രി കെ .രതീഷ് ശശി പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഏകാത്മകം മോഹിനിയാട്ടം റിയാലിറ്റി ഇവന്റിൽ പങ്കെടുത്ത വിജയിയും ശാഖാ അംഗവുമായ ഗീതു ബിബിൻ നാഥിനെ ചടങ്ങിൽ അനുമോദിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ശാഖാ പ്രസിഡന്റ് പി.ഉദയകുമാർ , വൈസ് പ്രസിഡന്റ് എൻ.കമലാസനൻ , സെക്രട്ടറി നീലാംബരൻ , വനിതാ സംഘം സിഡന്റ് അനിതാ ജയൻ , സെക്രട്ടറി ശോഭന ശശിധരൻ എന്നിവർ അറിയിച്ചു.